സംസ്ഥാനത്തെ പുതിയ നിയമ സെക്രട്ടറിയായി വി. ഹരി നായരെ നിയമിച്ചു. തിരുവനന്തപുരം മണ്ണന്തല ശ്രീനികേതനിൽ മജിസ്‌ട്രേറ്റ് ആയിരുന്ന വേലായുധൻ നായരുടെയും രാധാദേവിയുടെയും മകനാണ്. 1995 ൽ പത്തനംതിട്ട മുൻസിഫായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊല്ലം, എറണാകുളം ജില്ലകളിൽ ജില്ലാ ജഡ്ജി ആയിരുന്നു. നിലവിൽ ആലപ്പുഴ ജില്ലാ ജഡ്ജി ആയിരുന്നു. പത്‌നി ബിന്ദു. മകൻ ഉണ്ണികൃഷ്ണൻ (മാനേജർ എസ്.ബി.ഐ., കാഞ്ഞിരമറ്റം), മരുമകൾ: ഡോ. നേഹ നരേന്ദ്രൻ (മെഡിക്കൽ ഓഫീസർ, പി.എച്ച്.സി., കളമശ്ശേരി).
