കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി.എസ്.എ (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍ : 386/14 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അസല്‍ പ്രമാണ പരിശോധന ജൂണ്‍ 11 വരെ കൊല്ലം ആണ്ടാമുക്കത്തുള്ള ജില്ലാ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വയസ്സ്, യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്ത് അസല്‍ സഹിതം പ്രമാണ പരിശോധനയ്ക്കായി പ്രൊഫൈലില്‍ പറയുന്ന തീയതിയിലും സമയത്തും ഹാജരാകണം. എസ്.എസ്.എല്‍.സി ബുക്കില്‍ മലയാളം ഒരു വിഷയമായി പഠിച്ചത് രേഖപ്പെടുത്തിയില്ലെങ്കില്‍ സ്‌കൂള്‍ മേലധികാരിയില്‍ നിന്നും ഉദ്യോഗാര്‍ത്ഥി മലയാളം പഠിച്ചിട്ടുണ്ട്/മലയാളം മാധ്യമത്തില്‍ ആണ് പഠിച്ചത് എന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.