പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാനുള്ളവര്‍ ജൂണ്‍ 12നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വിവരങ്ങള്‍ നല്‍കണം. 50% പെന്‍ഷന്‍ ലഭിക്കുന്നവരും ആശ്രിത പെന്‍ഷനര്‍മാരും വിവരങ്ങള്‍ നല്‍കണം.
പേര്, വിലാസം, പെന്‍ഷന്‍ ഉത്തരവ് നമ്പറും തീയതിയും കുടിശ്ശിക കാലയളവ് എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്.

പെന്‍ഷന്‍ അനുവദിച്ച ഉത്തരവും കൈപ്പറ്റിയത് രേഖപ്പെടുത്തിയ ട്രഷറി പാസ് ബുക്കിന്‍റെ പകര്‍പ്പും ഉള്ളടക്കം ചെയ്യണം. കോവിഡ് പശ്ചാത്തലത്തില്‍ രേഖകള്‍ ഇ മെയിലായി അയയ്ക്കണം. ഇ മെയില്‍ വിലാസം- ddprdthrissur123@gmail.com ഫോണ്‍ – 9037526219