പാലക്കാട്:  കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ജൂൺ 10 മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്ണ്ണമായി അടച്ചിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.
പൂർണ്ണമായും അടച്ചിടുന്ന കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ അതിര്ത്തികള് നിയന്ത്രണവിധേയമാക്കുന്നതിനും അടയ്ക്കുന്നതിനും വേണ്ട നടപടികള് ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസര്, പഞ്ചായത്ത് അധികൃതര് എന്നിവർ സംയുക്തമായി നിർവഹിക്കണം.
മേല് സ്ഥലത്ത് നിന്ന് പുറത്തേക്കും, അകത്തേക്കും പ്രവേശിക്കുന്നതിന് ഒരു എന്ട്രി, ഒരു എക്സിറ്റ് എന്ന രീതിയിലുള്ള സംവിധാനങ്ങള് സ്റ്റേഷന് ഹൗസ് ഓഫീസര്, ഗ്രാമപഞ്ചായത്ത് അധികൃതര് സംയുക്തമായി തീരുമാനിച്ച് മറ്റു വഴികൾ അടച്ചിടണം.
ഇവിടെ ഭക്ഷണം, ഭക്ഷണ സാധനങ്ങള് എന്നിവ എത്തിക്കുന്നതിന് ആര്.ആര്.ടിമാര്, വളണ്ടിയര്മാരുടെ സേവനം ഉറപ്പാക്കേണ്ടതും, ഇതുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള് ഗ്രാമപഞ്ചായത്ത് അധികൃതര് ഒരുക്കേണ്ടതുമാണ്.
മേല് സ്ഥലങ്ങളില് അവശ്യ സേവനങ്ങള്ക്കും, ആശുപത്രി യാത്രകള്ക്കുമല്ലാതെ ജനങ്ങള് പുറത്തിറങ്ങുന്നത് തടയുന്നതിനുവേണ്ട നടപടികള് പൊലീസ് ഉദ്യോഗസ്ഥര് സ്വീകരിക്കണം.
ലോക്ക്ഡൗൺ ഇളവുകള് ഈ പ്രദേശങ്ങളില് ബാധകമല്ല. അവശ്യവസ്തുക്കള് വില്ക്കുന്ന സ്ഥാപനങ്ങള് രാവിലെ ഏഴ് മുതല് ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറക്കാം. ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.