എറണാകുളം: ജില്ലയിൽ ചൊവ്വാഴ്ച വരെ (8/06/2021) 243247 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 891471 ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1134718 ആളുകൾ വാക്സിൻ സ്വീകരിച്ചു.

ആരോഗ്യ പ്രവർത്തകരിൽ 58800 ആളുകൾ രണ്ട് ഡോസ് വാക്സിനും 75711 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30475 ആളുകൾ രണ്ട് ഡോസ് വാക്സിനും 51841 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 496 പേർ രണ്ട് ഡോസ് വാക്സിനും 74637 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു.
45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 42744 ആളുകൾ രണ്ട് ഡോസും 286986 ആളുകൾ ആദ്യ ഡോസും എടുത്തു.

60 ന് മുകളിൽ പ്രായമുള്ളവരിൽ 110732 ആളുകൾ രണ്ട് ഡോസും 402296 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 822026 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും 202359 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 69445 ആളുകൾ ആദ്യ ഡോസും 40888 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.