മലപ്പുറം: പൊതു വിപണിയിലെ ക്രമക്കേടുകള്‍ തടയുകയും ലോക്ക് ഡൗണ്‍ സമയത്ത് അവശ്യ സാധനങ്ങളുടെ ലഭ്യത ചൂഷണമില്ലാതെ ഉറപ്പു വരുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി ഏറനാട് താലൂക്ക്  സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള താലൂക്ക്തല സ്‌ക്വാഡ് പരിശോധന തുടരുന്നു. ബുധനാഴ്ച (ജൂണ്‍ 09) പാണായി, ഇരുമ്പുഴി, ആനക്കയം, മഞ്ചേരി എന്നിവിടങ്ങിളലെ മെഡിക്കല്‍ ഷോപ്പുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവ പരിശോധിച്ചു.

വില നിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ക്കും സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിന് മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നോട്ടീസ് നല്‍കി. മെഡിക്കല്‍ ഷോപ്പുകള്‍ പരിശോധിച്ച സംഘം ഗുണമേന്മയില്ലാത്ത മാസ്‌ക്കുകള്‍ വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.  മഞ്ചേരിയിലെ രണ്ട് പാചക വാതക വിതരണ ഏജന്‍സികള്‍ പരിശോധിച്ച് സിലിണ്ടറുകളുടെ ലഭ്യതയും ഉറപ്പുവരുത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി അബ്ദുനാസര്‍, ജി.എ. സുനില്‍ദത്ത് പരിശോധനക്ക് നേതൃത്വം നല്‍കി.