മലപ്പുറം: സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയില്‍ (സി.ഡിറ്റ്) താല്‍കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് സ്റ്റാഫ് നിയമനം നടത്തുന്നു. പി.എച്ച്.പി ഡെവലപ്പര്‍, നേറ്റീവ് റിയാക്റ്റ് ഡെവലപ്പര്‍, യു.ഐ/യു.എക്സ് ഡെവലപ്പര്‍, ടെസ്റ്റ് എന്‍ജിനിയര്‍, ടെക്നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.careers.cdit.org സന്ദര്‍ശിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ജൂണ്‍ 11.
