കൊച്ചി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ വൃക്ഷതൈ നടല്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഹരിത പെരുമാറ്റച്ചട്ടം പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
വൈസ് പ്രസിഡന്റ് ബീന ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ ഷീബ, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മേഴ്‌സി ജോണി, ഭദ്രാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയശ്രീ ഗോപീകൃഷ്ണന്‍, സാജിത ഹബീബ്, കീര്‍ത്തി ദിവാകരന്‍, എ.എന്‍. അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.