കാസർകോട്: ജനറൽ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലെ സി.ടി സ്‌കാൻ മെഷീന് അനുയോജ്യമായ ലേസർ പ്രിൻറർ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഡ്രൈ ലേസർ ഇമേജറിന്റെ യഥാർഥ വിലയും നിലവിൽ ജനറൽ ആശുപത്രിയിൽ കേടായ പ്രിൻറർ തിരിച്ചെടുക്കുകയാണെങ്കിൽ അത് കുറച്ച ശേഷമുള്ള വിലയും പ്രത്യേകം രേഖപ്പെടുത്തണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 23, ഉച്ച രണ്ട് മണി. ഫോൺ: 04994 230080