കാസർഗോഡ്: ജില്ലയില്‍ സ്‌പെഷ്യല്‍ ട്രൈബല്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ജൂണ്‍ 12 ന് നാല് ആരോഗ്യ കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നടക്കുകായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .കെ ആര്‍ രാജന്‍ അറിയിച്ചു. ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ വഴി തിരഞ്ഞെടുക്കപ്പെടുന്ന 18 വയസ്സിനു മുകളിലുള്ള ട്രൈബല്‍ കോളനി നിവാസികള്‍ക്കാണ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ പങ്കെടുക്കാന്‍ അവസരം.
ഇതുവരെ ആദ്യ ഡോസ് വാക്‌സിന്‍ ലഭിക്കാത്ത കോളനി നിവാസികള്‍ ബന്ധപ്പെട്ട ട്രൈബല്‍ പ്രൊമോട്ടര്‍മാരുമായി ബന്ധപ്പെടണം. ജൂണ്‍ 12 ന് വാക്‌സിന്‍ ലഭ്യമാകുന്ന ആരോഗ്യസ്ഥാപനങ്ങള്‍; മുളിയാര്‍ സി എച്ച് സി, ആനന്ദാശ്രമം എഫ് എച്ച് സി, എഫ് എച്ച് സി കയ്യൂര്‍, അജാനൂര്‍ കയ്യൂര്‍.