കാസർഗോഡ്: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി ബി സി ഐ, ഐ സി എസ് ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാഭ്യാസ ആനൂകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ജൂണ്‍ 25 നകം ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. www.engrantz.kerala.gov.in ലൂടെയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ഇ ഗ്രാന്റ് പോര്‍ട്ടലിലും www.kerala.gov.in ലും ലഭ്യമാണ്. ഫോണ്‍: 04994 256162.
