കാസർഗോഡ്:    അന്താരാഷ്ട ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ജില്ലാ നിയമസേവന അതോറിറ്റിയും ചൈല്‍ഡ് ലൈനും ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ബാലവേല നിരോധനവും നിയന്ത്രണവും എന്ന നിയമത്തെ അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ വെബ്ബിനാര്‍ സംഘടിപ്പിച്ചു.

ഡി എല്‍ എസ് എ ജില്ലാ സെക്രട്ടറി എം സുഹൈബ് ഉദ്ഘാടനം ചെയ്തു. പാലക്കാട് സി ഡബ്ല്യു സി അംഗം അഡ്വ. അപര്‍ണ നാരായണന്‍ വിഷയാവതരണം നടത്തി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിന്ദു സി എ സ്വാഗതവും ചൈല്‍ഡ് ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അനീഷ് ജോസ് നന്ദിയും പറഞ്ഞു. ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ ഫാ മാത്യു സാമുവല്‍, സെന്റര്‍ ഡയറക്ടര്‍ സതീഷ് നമ്പ്യാര്‍, സപ്പോര്‍ട്ട് ഡയറക്ടര്‍ സുധാകരന്‍ തയ്യില്‍, സെന്റര്‍ കോഡിനേറ്റര്‍ ഉദയകുമാര്‍ എം, സപ്പോര്‍ട്ട് കോഡിനേറ്റര്‍ ലിഷ കെ വി, സി ഡബ്ല്യു സി അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.