എറണാകുളം: കൊച്ചി കോർപറേഷനും ചെല്ലാനം ഗ്രാമപഞ്ചായത്തും സമർപ്പിച്ച 2021-22 വാർഷിക പദ്ധതികൾക്ക്  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് അധ്യക്ഷനും  ജില്ലാ കളക്ടർ എസ്. സുഹാസ് മെമ്പർ സെക്രട്ടറിയും ജില്ലാ പ്ലാനിങ് ഓഫീസർ അംഗവുമായ അഡ്ഹോക്ക്‌ ജില്ലാ ആസൂത്രണ സമിതി യോഗമാണ് അംഗീകാരനടപടികൾ പൂർത്തിയാക്കിയത്.

കൊച്ചി കോർപറേഷൻ, പൊതു വിഭാഗത്തിൽ ആകെ 58,40,23,857 രൂപയുടെ 646 പ്രോജക്ടുകളും പട്ടികജാതി വിഭാഗത്തിൽ ആകെ 6,90,06,000 രൂപയുടെ 31 പ്രോജക്ടുകളും പട്ടികവർഗ വിഭാഗത്തിൽ ആകെ 1,79,49,000 രൂപയുടെ 16 പ്രോജക്ടുകളും ഉൾപ്പടെ ആകെ 127.70 കോടി രൂപയുടെ 693 പ്രോജെക്റ്റുകൾക്കാണ് അംഗീകാരം നേടിയത്.

ചെല്ലാനം ഗ്രാമ പഞ്ചായത്ത്  പൊതു വിഭാഗത്തിൽ ആകെ 4,30,92,000 രൂപയുടെ 104 പ്രോജക്ടുകളും പട്ടികജാതി വിഭാഗത്തിൽ ആകെ 53,22,000 രൂപയുടെ 10 പ്രോജക്ടുകളും  ഉൾപ്പടെ 16,32,47,047 കോടി രൂപയുടെ 114 പ്രോജെക്റ്റുകൾക്കാണ് അംഗീകാരം നേടിയത്.

യോഗത്തിൽ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് കെ. ജെ. ജോയ്, എ ഡി സി ജനറൽ ശ്യാമലക്ഷ്മി, കോർപറേഷൻ ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.