എറണാകുളം: വൈപ്പിൻ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ എടവനക്കാട് ഗവൺമെന്റ് യു പി സ്‌കൂളിൽ സജ്ജമാക്കിയ രോഗനിർണയ കേന്ദ്രത്തിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. ആർടി – പിസിആർ പരിശോധന സുഗമമായി നടക്കുന്നതിന് ആരോഗ്യവകുപ്പും മറ്റ് അധികൃതരും ഒരുക്കിയ സജ്ജീകരണങ്ങൾ ശ്‌ളാഘനീയമാണെന്ന് എംഎൽഎ പറഞ്ഞു. വൈകാതെ എടവനക്കാട് പഞ്ചായത്തിലെ എല്ലാവരുടെയും കോവിഡ് പരിശോധന പൂർത്തിയാകാനാകുമെന്നും എംഎൽഎ പറഞ്ഞു .

വൈപ്പിൻ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലും സുസജ്ജവുമാക്കാൻ എംഎൽഎ മുൻകയ്യെടുത്ത് ആവിഷ്‌കരിച്ച സൗജന്യ മൊബൈൽ ആർടി – പിസിആർ ടെസ്റ്റ് ടീം എടവനക്കാട് വിവിധ ദിവസങ്ങളിലായി നിരവധിപേരെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ മുത്തൂറ്റ് ജോർജ് എം ഗ്രൂപ്പിന്റെ സഹകരണത്തോടെ സജ്ജമാക്കിയ ഔട്ട്റീച്ച് ടെസ്റ്റ്‌ സപ്പോർട്ട് മൊബൈൽ ടീമും മണ്ഡലത്തിൽ പരിശോധനാപര്യടനം തുടരുകയാണ്.

ഫോട്ടോക്യാപ്‌ഷൻ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രമീകരണങ്ങൾ വിലയിരുത്താൻ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ എടവനക്കാട് ഗവൺമെന്റ് യു പി സ്‌കൂളിൽ സജ്ജമാക്കിയ രോഗനിർണയ കേന്ദ്രം സന്ദർശിക്കുന്നു.