നെടുമങ്ങാട് ഐ.ടി.ഡി.പി. യുടെ കീഴിൽ തിരുവനന്തപുരം അമ്പൂരി കുട്ടമലയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഐ.ടി.ഐ യിൽ, കാർപ്പെന്റർ ട്രേഡിലേക്ക് പട്ടികവർഗ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സി. വരെ പഠിച്ച പതിനഞ്ച് വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പഠനം സൗജന്യമാണ്.  പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപ്പന്റും ലംപ്‌സം ഗ്രാന്റും ലഭിക്കും. കോഴ്‌സ് വിജയിക്കുന്നവർക്ക് പി.എസ്.സി അംഗീകാരമുള്ള എൻ.സി.വി.റ്റി സർട്ടിഫിക്കറ്റും ലഭിക്കും.  അപേക്ഷ കുട്ടമല എ.ടി.ഐ, വാമനപുരം, നെടുമങ്ങാട്, കുറ്റിച്ചൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ലഭിക്കും.   പൂരിപ്പിച്ച അപേക്ഷകൾ ചീഫ് ഇൻസ്ട്രക്ടർ, ഗവൺമെന്റ് പട്ടികവർഗ്ഗ വികസന വകുപ്പ്, ഐ.ടി.ഐ, കുട്ടമല പി.ഒ.- 695505 എന്ന വിലാസത്തിൽ ഈ മാസം 28 വൈകിട്ട് 5 മണിക്ക് മുൻപ് സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക് 0472-2812557.