പാലക്കാട്:    ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല് ആയുഷ് മിഷന്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ‘ആരാമം ആരോഗ്യം’ ഔഷധ ഉദ്യാന നിര്മാണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുപ്പരിയാരം ഗവ.ആയുര്വേദ ആശുപത്രിയില് സംഘടിപ്പിച്ചു. അത്യപൂര്വ്വങ്ങളായ അമ്പതോളം ഔഷധച്ചെടികള് വെച്ചു പിടിപ്പിച്ച് പരിപാലിക്കുകയും ഇവയുടെ ഉപയോഗം സാധാരണക്കാരിലേക്ക് എത്തിക്കുകയുമാണ് പദ്ധതി ലക്ഷ്യം.
പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല് ഓഫീസര് ഡോ.എസ്.ഷിബു, നാഷണല് ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര് ഡോ.കെ.എസ് സുനിത, മെഡിക്കല് ഓഫീസര് ഡോ.വി.സുനന്ദ എന്നിവര് പങ്കെടുത്തു.