ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വെള്ളിയാഴ്ച (ജൂൺ 11) 845 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1448 പേർ രോഗമുക്തരായി. 8.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 842 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,72,593 പേർ രോഗമുക്തരായി. 12,692 പേർ ചികിത്സയിലുണ്ട്.

വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ -293
വൈറസ്ബാധിച്ച് സി.എഫ്.എൽ.റ്റി.സി.കളിൽ ചികിത്സയിലുള്ളവർ- 1787
വൈറസ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ- 9325
ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ- 192
നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ- 3520
നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ-2361
നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 34691
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 9768