അരിപ്പ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ലൈബ്രേറിയൻ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.   ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  സ്‌കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർ മാത്രം ജൂൺ 18 വൈകിട്ട് അഞ്ചിന് മുൻപ് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പുനലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ എത്തിക്കണം.  2019 മാർച്ച് 31 വരെയാണ് കരാർ.  കൂടുതൽ വിവരങ്ങൾക്ക് 0475 2222353.