റബർ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെയും നാഷണൽ അർബൻ ലൈവ്‌ലിഹുഡ് മിഷന്റെയും സഹകരണത്തോടെയും എച്ച്.എൽ.എൽ. മാനേജ്‌മെന്റ് അക്കാഡമിയിൽ ആരംഭിക്കുന്ന തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. ജൂനിയർ റബ്ബർ ടെക്‌നീഷ്യൻ / ടെക്‌നിക്കൽ അസിസ്റ്റന്റ്, ലാബ് കെമിസ്റ്റ്, മെറ്റീരിയൽ ഹാൻഡിലിംഗ്, സ്റ്റോറേജ് ഓപ്പറേഷൻ എന്നീ കോഴ്‌സുകളിൽ പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. 430 മണിക്കൂർ (62 ദിവസം) ആണ് കോഴ്‌സ് കലയളവ്. പ്രായപരിധി 18-30 വയസ്. ആകെ 60 സീറ്റാണ് ഉള്ളത്. ജൂലൈ 14 ന് ആരംഭിക്കുന്ന കോഴ്‌സിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ജൂൺ എട്ടിന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9995444585, 8606258829.
