പാലക്കാട്:    കോളേജ് വിദ്യാര്ത്ഥികള്ക്കിടയിലെ അനീമിയ ബോധവത്ക്കരണ പരിപാടികള്ക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് മണ്ണാര്ക്കാട് എം.ഇ.എസ് കോളേജ് കല്ലടി, ഒറ്റപ്പാലം പരിധിയിലെ കോളേജുകള്, പാലക്കാട് വിക്ടോറിയ കോളേജ്, ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളില് ഓണ്ലൈനായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കോളേജിലെ മറ്റു വിദ്യാര്ത്ഥികള്ക്ക് ക്ലാസ്സ് എടുക്കാന് കഴിയുന്ന തരത്തിലാണ് ഇവര്ക്ക് ക്ലാസ്സ് നല്കിയത്. പാലക്കാട് ജില്ലയിലെ 45 കോളേജുകളില് ഇത്തരത്തില് ബോധവത്ക്കരണ പരിപാടികള് സംഘടിപ്പിക്കും. ജൂണ് 24 ന് ക്യാമ്പെയിൻ അവസാനിക്കും.
ഓണ്ലൈനായി നടന്ന ബോധവത്ക്കരണ ക്ലാസ്സ് ഡോ. ശ്രുതി ശങ്കര്, ഡോ. നിധിന്, ജയസ്വാതി, ഡോ. സതീശന് എന്നിവര് നയിച്ചു. നൂറോളം എന്.എസ്.എസ് വിദ്യാര്ത്ഥികള്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്, ഐ.സി.ഡി.എസ് സൂപ്പര്വൈസര്മാര്, എന്.എസ്.എസ് കോ-ഓഡിനേറ്റര്മാര്, കോളേജ് അധികൃതര് എന്നിവര് പങ്കെടുത്തു.