പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 12 വരെ 575749 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 128106 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച 1365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി 16.09 ശതമാനമാണ്.
വെങ്ങനൂര്‍ മോഡല്‍ സെന്‍ട്രല്‍ സ്‌കൂള്‍, ആലത്തൂര്‍, രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലങ്കോട്, ഗവ. ഹൈസ്‌കൂള്‍ വാടാനാംകുറുശ്ശി, ഓങ്ങല്ലൂര്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാലിശ്ശേരി, ജി.യു.പി.എസ് കുന്നാച്ചി, എലപ്പുള്ളി, മേഴത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൃത്താല എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്നത്.