കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ അടിസ്ഥാനത്തിൽ 11 തദ്ദേശ സ്ഥാപനങ്ങളെ ക്രിട്ടിക്കൽ പട്ടികയിൽ ഉൾപ്പെടുത്തി.
കാരശ്ശേരിയും , പെരുവയലും ഹൈലി ക്രിട്ടിക്കൽ പട്ടികയിൽ ഉൾപ്പെടുത്തി. ഇവിടെ കടുത്ത നിയന്ത്രണങ്ങളുണ്ടാവും. ചേളന്നൂർ, ഫറോക്ക്, കാക്കൂർ, കുന്നമംഗലം, മണിയൂർ, മാവൂർ, മുക്കം, പെരുമണ്ണ, പുതുപ്പാടി തദ്ദേശ സ്ഥാപനങ്ങൾ ക്രിട്ടിക്കൽ വിഭാഗത്തിൽ പെടും. 27 തദ്ദേശ സ്ഥാപനങ്ങൾ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളവയാണ്. അഴിയൂർ, ചാത്തമംഗലം, ചെറുവണ്ണൂർ, ചോറോട് , ഏറാമല, കടലുണ്ടി, കക്കോടി, കട്ടിപ്പാറ, കായക്കൊടി, കൊടിയത്തൂർ, കൊയിലാണ്ടി, കോഴിക്കോട്, കുരുവട്ടൂർ, മടവൂർ, നരിക്കുനി, ഒളവണ്ണ, ഓമശ്ശേരി, ഒഞ്ചിയം, പയ്യോളി, രാമനാട്ടുകര, താമരശ്ശേരി, തിക്കോടി, തിരുവമ്പാടി, തൂണേരി, തുറയൂർ, വടകര, വളയം എന്നിവയാണ് ഇവ.