കാക്കനാട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, നെഹ്രു യുവകേന്ദ്ര, കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍, യുവധാര സാംസ്‌കാരിക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പരിസ്ഥിതിദിനാചരണം നടത്തി. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.ടി.ഓമന വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമബോര്‍ഡിലെയും നെഹ്രു യുവകേന്ദ്രയിലെയും വളണ്ടിയര്‍മാര്‍ പരിസരം ശുചീകരിക്കുകയും വൃക്ഷത്തൈ നടുകയും ചെടികള്‍ പരിപാലിക്കുകയും ചെയ്തു. ശുചിത്വമിഷന്‍ ജില്ല അസി. കോ ഓര്‍ഡിനേറ്റര്‍ സി.കെ.മോഹനന്‍, നെഹ്രു യുവകേന്ദ്ര ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടോണി തോമസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സബിത സി.ടി, യുവജനക്ഷേമബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അഖില്‍ദാസ് കെ.ടി. തുടങ്ങിയവര്‍ പങ്കെടുത്തു.
