തൃശ്ശൂർ:  കൊടകര പഞ്ചായത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് 15000 രൂപയുടെ ധനസഹായം പ്രസിഡന്‍റ് അമ്പിളി സോമന് കൈമാറി. ഗവ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാര്‍ സമാഹരിച്ച തുക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ കെ വി രമയാണ് കൈമാറിയത്. ഈ തുക ഉപയോഗപ്പെടുത്തി അര്‍ഹതയുള്ള 2 വിദ്യാര്‍ത്ഥികള്‍ക്കാണ് ഫോണ്‍ വാങ്ങി നല്‍കുക.