കോഴിക്കോട്:   കക്കയം പഞ്ചവടി ഇല്ലിത്തോട്ടത്തിലെ വിനോദസഞ്ചാര സാധ്യത വർധിപ്പിക്കുമെന്ന് അഡ്വ. കെ. എം സച്ചിൻദേവ് എം. എൽ. എ. കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്റ്റിൻ്റ ഭാഗമായിട്ടുള്ള ഇല്ലി പാർക്കിൽ ഉത്തരവാദിത്ത ടൂറിസം സാധ്യത കൂടി പരിഗണിക്കുമെന്ന് സ്ഥലം സന്ദർശിച്ച് എം. എൽ. എ പറഞ്ഞു.

ബാലുശ്ശേരി മണ്ഡലത്തിൽ വലിയ തോതിൽ ടൂറിസം സാധ്യതയുള്ള പ്രദേശമാണ് കക്കയം പഞ്ചവടി ഇല്ലിത്തോട്ടം. എട്ട് ഏക്കർ ഇറിഗേഷൻ ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന മനോഹരമായ മുളം കാടുകളാണ് ഇവിടുത്തെ ആകർഷണം. പദ്ധതി ഇപ്പോൾ സർക്കാറിൻ്റ പരിഗണനയിലാണ്. പൂർണമായും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഇവിടെ മുള കൊണ്ടുള്ള ചെറു നിർമ്മിതികൾ സ്ഥാപിച്ച് ആകർഷകമാക്കാനും പദ്ധതിയുണ്ട്.