കോഴിക്കോട്:  ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 3,428 കിടക്കകളിൽ 2,206 എണ്ണം ഒഴിവുണ്ട്. 167 ഐ.സി.യു കിടക്കകളും 53 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 736 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 825 കിടക്കകൾ, 65 ഐ.സി.യു, 35 വെന്റിലേറ്റർ, 428 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

14 സി.എഫ്.എൽ.ടി.സികളിലായി 1,710 കിടക്കകളിൽ 1,332 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 450 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2,558 കിടക്കകളിൽ 1,974 എണ്ണം ഒഴിവുണ്ട്.