കാസർഗോഡ്: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റ നേതൃത്വത്തില്‍ നടത്തിയ കണി ദി വെജിറ്റബിള്‍ വോക്ക് ജൈവ കൃഷി മത്സരത്തിന്റെ ഭാഗമായി 15 ഏക്കര്‍ കൃഷിസ്ഥലത്ത് തണല്‍, വന്ദന ജെ.എല്‍.ജികള്‍ ഇറക്കിയ കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ സി.എച്ച്. ഇക്ബാല്‍ ആദ്യഘട്ട വിളവെടുപ്പ് ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, വികസന സ്ഥിരംസമിതി അധ്യക്ഷ ലത അരവിന്ദന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സി.മാധവി, സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറി ജോസ് അബ്രഹാം, പഞ്ചായത്തംഗങ്ങളായ വി.വി ഹരിദാസ്, രാധാ സുകുമാരന്‍, സജിനിമോള്‍ എന്നിവര്‍ സംസാരിച്ചു.
ആകെ 21 ഏക്കര്‍ സ്ഥലത്താണ് കണി ദി വെജിറ്റബിള്‍ വോക്ക് കാര്‍ഷിക മത്സരത്തിന്റെ ഭാഗമായി കൃഷി ചെയ്യുന്നത്. പനത്തടി ഗ്രാമപഞ്ചായത്തില്‍ 10 ജെ എല്‍.ജികളാണ് ഇത്തരത്തില്‍ കൃഷി ചെയ്യുന്നത്.