കാസർഗോഡ്: ലോക രക്തദാത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം, ജില്ലാ എയ്‌സ് കണ്‍ട്രോള്‍ സൊസെറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് വളന്റിയര്‍മാര്‍്ക്കായി ജില്ലാതല വെബ്ബിനാര്‍ സംഘടിപ്പിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ കെ.ആര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ആമിന ടി.പി അധ്യക്ഷത വഹിച്ചു.
ഹയര്‍ സെക്കന്ററി വിഭാഗം എന്‍.എസ്.എസ് നോര്‍ത്ത് റീജിയന്‍ ആര്‍.പി.സി മനോജ് കുമാര്‍ മുഖ്യതിഥിയായി. കാഞ്ഞങ്ങാട് ജില്ലാശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിമ്മി. ജോണ്‍ , ജില്ലാ എന്‍.എസ്.എസ് കണ്‍വീനര്‍ ഹരിദാസ്, എന്‍ എസ് എസ് ചെറുവത്തൂര്‍ ക്ലസ്റ്റര്‍ പി എ സി രതീഷ് കെ.വി എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട് ടാറ്റാ കോവിഡ് ആശുപത്രിയിലെ പത്തോളജിസ്റ്റ് ഡോ. ശരണ്യ പുരുഷോത്തമന്‍ രക്തദാനത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന .എസ് നന്ദിയും പറഞ്ഞു.