എറണാകുളം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വാര്‍ത്ത വ്യാജമാണെന്നും ഇത്തരമൊരു പദ്ധതി നിലവില്‍ എറണാകുളം ജില്ലയില്‍ വകുപ്പ് ആരംഭിച്ചിട്ടില്ലെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വ്യാജ വാര്‍ത്തയില്‍ വഞ്ചിതരാകരുതെന്നും ഇത്തരം പദ്ധതി നടപ്പിലാക്കുന്ന പക്ഷം പൊതുജനങ്ങളെ അറിയിക്കുന്നതാണെന്നും ഓഫീസര്‍ അറിയിച്ചു.
