കാസർഗോഡ്: കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 76.64 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ ശക്തമായ മഴില്‍ 24 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
