ആലപ്പുഴ: ജൂണ്‍ 16ന് താഴെപറയുന്ന വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ചേപ്പാട്, പത്തിയൂര്‍, കൃഷ്ണപുരം, ദേവികുളങ്ങര, ആറാട്ടുപുഴ, കണ്ടല്ലൂര്‍, തഴക്കര, ചെന്നിത്തല, ചെട്ടികുളങ്ങര, ഭരണിക്കാവ്, നൂറനാട്, പാലമേല്‍ താമരക്കുളം, വള്ളികുന്നം, മുളക്കുഴ, എരമല്ലിക്കര, വെണ്‍മണി, ആല, പുലിയൂര്‍, കടമ്പൂര്‍, ബുധനൂര്‍, ചെറിയനാട്. 16-ാം തീയതി മേല്‍പറഞ്ഞ കേന്ദ്രങ്ങളില്‍ വാക്സിനേഷന് സമയം ലഭിച്ചവര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതില്ല. ഇവര്‍ക്ക് വാക്സിനേഷന്‍ ലഭിക്കുന്നതിനുള്ള പുതുക്കിയ തീയതിയും സമയവും രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയ മൊബൈല്‍ ഫോണിലെ നമ്പരില്‍ എസ്.എം.എസ് ആയി ലഭ്യമാകും. മറ്റുള്ള കേന്ദ്രങ്ങളില്‍ ബുധനാഴ്ച വാക്സിനേഷന്‍ ഉണ്ടായിരിക്കും.
