കാസർഗോഡ്: ഈ മാസം 11 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാമെന്നും അറിയിപ്പില്‍ പറയുന്നു. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷനും മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.