പാലക്കാട്‌: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല് ഗൈഡന്സ് വിഭാഗവും ചിറ്റൂര് കരിയര് ഡെവലപ്മെന്റ് സെന്റര് എംപ്ലോയബിലിറ്റി സെന്റര് എന്നിവയുടെ സംയുക്താഭിമുഖ്യത്തില് എസ്.എസ്.എല്.സി, എച്ച്.എസ്.സി, വി.എച്ച്.എസ്.ഇ പരീക്ഷകള് കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാര്ഥികള്ക്കും അവരുടെ രക്ഷിതാക്കളുമായി ജൂണ് 21 മുതല് 25 വരെ കരിയര് വെബിനാറും ഫോണ് ഇന് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.
ജൂണ് 21, 23, 25 തീയതികളില് രാവിലെ 10.30 മുതല് 11.30 വരെ നടക്കുന്ന ഫോണ് ഇന് പ്രോഗ്രാമിലേക്ക് 9495270331, 7012771047, 9495836817 എന്നീ നമ്പറുകളില് വിളിച്ച് സംശയനിവാരണം നടത്താം. ജൂണ് 22, 24 തീയതികളില് രാവിലെ 10.30 മുതല് ഉച്ചയ്ക്ക് 12.30 വരെ നടക്കുന്ന വെബിനാറിന് http://forms.gle/sqoB5UrZs8ogg9968 ലിങ്കില് രജിസ്റ്റര് ചെയ്യണമെന്നും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് അറിയിച്ചു. ഫോണ്: 0491 2505204, 04923 223297.