കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 63 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, പുത്തൂര്‍, ചടയമംഗലം, നിലമേല്‍, കടയ്ക്കല്‍ മേഖലകളില്‍ തഹസീല്‍ദാര്‍ എസ്.ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 36 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 125 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

കരുനാഗപ്പള്ളി, ആലപ്പാട്, കെ.എസ്.പുരം, നീണ്ടകര, ഓച്ചിറ, പ•ന, തേവലക്കര എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 20 കേസുകളില്‍ പിഴയീടാക്കി. 59 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്‌റല്‍ മജിസ്‌ട്രേറ്റുമാരായ ബിന്ദുമോള്‍, ബിനോജ്, ഹരിലാല്‍, ഹര്‍ഷാദ്, നൂബിയ ബഷീര്‍, വീണ വിജയന്‍, സുമറാണി തുടങ്ങിയവര്‍ പങ്കെടുത്തു. കുന്നത്തൂരിലെ ഭരണിക്കാവ്, ചക്കുവള്ളി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴു കേസുകളില്‍ പിഴ ഈടാക്കി. 53 എണ്ണത്തിന് താക്കീത് നല്‍കി. തഹസീല്‍ദാര്‍ എം.നിസാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പത്തനാപുരത്ത് തഹസീല്‍ദാര്‍ സജി എസ്.കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എട്ടു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പത്തനാപുരം, പിടവൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളിലായിരുന്നു പരിശോധന. പുനലൂരിലെ അലയമണ്‍, ചണ്ണപ്പേട്ട, ഏരൂര്‍, തിങ്കള്‍കരിക്കകം പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 11 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ പി വിനോദ് രാജ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാജേന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.