കാസർഗോഡ്: ആദൂർ വില്ലേജ് പരിധിയിലെ ചെർക്കള-ജാൽസൂർ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമുള്ള മരങ്ങൾ മുറിച്ച് ലേലം ചെയ്യുന്നു. ജൂലൈ ഒന്നിന് രാവിലെ 11.30ന് കരമംതോടിയിൽ വെച്ചാണ് മരങ്ങൾ പരസ്യമായി ലേലം ചെയ്യുന്നത്. ലേല നോട്ടിസ് കാറഡുക്ക പഞ്ചായത്ത്, ആദൂർ വില്ലേജ് ഓഫീസ്, കാസർകോട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയതായി കാസർകോട് ഭൂരേഖ തഹസിൽദാർ അറിയിച്ചു.