കാസർഗോഡ്: ബള്ളൂർ ക്ഷീരോത്പാദക സഹകരണ സംഘം കിന്നിംഗാർ യഡുകുളം കോംപ്ലക്സിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബള്ളൂർ ഗ്രാമപഞ്ചായത്ത് അഗം എം. ശ്രീധര അധ്യക്ഷനായി. പാൽ ശേഖരണം ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു നിർവ്വഹിച്ചു. സഹകരണ സംഘം പ്രസിഡന്റ് രാജഗോപാല കൈപങ്കല റിപ്പോർട്ട് അവതരിപ്പിച്ചു. ബെള്ളൂർ പഞ്ചായത്ത് അംഗങ്ങളായ ബി.എൻ ഗീത, ദുർഗദേവി, കാറഡുക്ക് ബ്ലോക്ക് ഡി.ഇ.ഒ അരവിന്ദ് ബാലൻ, ഡോ. സിനു വർഗീസ്, കുളദപ്പാറ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് എ.എ മനോഹര, രാഷ്ട്രീയ പാർട്ടി പ്രതിനിധി ബിനുമോൻ എന്നിവർ സംസാരിച്ചു. ക്ഷീര സഹകരണ സംഘം ബോർഡ് മെമ്പർ കല്ലഗ ചന്ദ്രശേഖർ റാവു സ്വാഗതവും സഹകരണ സംഘം സെക്രട്ടറി ബി. സുജയകുമാരി നന്ദിയും പറഞ്ഞു.

17 വർഷം മുൻപ് ആരംഭിച്ച കുളദപ്പാറ സഹകരണ സംഘം മാത്രമാണ് നിലവിൽ ബള്ളൂർ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നത്. പുതിയതായി ആരംഭിച്ച സഹകരണ സംഘത്തിൽ നൂറ് കർഷകരെ പ്രതീക്ഷിക്കുന്നുവെന്നും ഒരു വർഷത്തിനുള്ളിൽ ആയിരം ലിറ്റർ പാൽ അളക്കാൻ സാധിക്കുമെന്നും ബള്ളൂർ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് രാജഗോപാല കൈപങ്കല പറഞ്ഞു. സ്റ്റോക്ക്് റൂം, ഓഫീസ്, പർച്ചേസ് സെന്റർ എന്നിവയാണ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.