ആലപ്പുഴ: ജൂൺ 18, 19, 20 തീയതികളിൽ ആലപ്പുഴ ജില്ലയിൽ 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് നൽകാനുള്ള വാക്‌സിന്റെ സ്റ്റോക്ക് ഇല്ലാത്തതിനാലാണിത്. ഈ ദിവസങ്ങളിൽ വാക്‌സിനേഷന് സ്ലോട്ട് ലഭിച്ചവർക്ക് പുതുക്കിയ തീയതിയും സമയവും രജിസ്റ്റർ ചെയ്ത സമയത്ത് നൽകിയ മൊബൈൽ നമ്പറിൽ എസ്.എം.എസ് ആയി ലഭിക്കും. 18 മുതൽ 44 വയസുവരെ പ്രായമുള്ളവർക്ക് ഈ ദിവസങ്ങളിൽ സ്ലോട്ട് ലഭിച്ചപ്രകാരം വാക്‌സിനേഷൻ മുടക്കമില്ലാതെ നടക്കും.