മരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബിജില്‍ ജോണ്‍ സയന്‍സ് പ്രോജക്ടിനു തനിക്കു ലഭിച്ച അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കി. നാഷണല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ്സില്‍ ജില്ലയില്‍ നിന്നും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രൊജക്റ്റിന് ലഭിച്ച അവാര്‍ഡ് തുകയായ മൂവായിരം രൂപ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കളക്ടറുടെ ചേമ്പറില്‍ വെച്ച് ബിജില്‍ ജോണ്‍ കൈമാറി . ഇടുക്കി സ്വദേശിയായ കുട്ടി സയന്‍സ് ഫോര്‍ സസ്ടെയ്നബിള്‍ ലിവിങ് എന്ന വിഷയത്തിലാണ് പ്രൊജക്റ്റ് തയ്യാറാക്കിയത്.

ചിത്രം.
ഏഴാം ക്ലാസുകാരനായ ബിജില്‍ ജോണ്‍ തനിക്ക് സയന്‍സ് പ്രൊജക്ടിന് ലഭിച്ച അവാര്‍ഡ് തുക വാക്‌സിന്‍ ചലഞ്ചിലേക്കായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കൈമാറുന്നു.

#vaccinechallenge
#idukkidistrict