ജില്ലയില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 837 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1405 പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 405 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-36, പരവൂര്‍-21, പുനലൂര്‍-15, കൊട്ടാരക്കര-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-91, തൃക്കോവില്‍വട്ടം-65, ചവറ, തേവലക്കര എന്നിവിടങ്ങളില്‍ 38 വീതവും നെടുമ്പന-31, അലയമണ്‍, കുന്നത്തൂര്‍, വെളിയം ഭാഗങ്ങളില്‍ 29 വീതവും കല്ലുവാതുക്കല്‍, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ 28 വീതവും, തെക്കുംഭാഗം-25, ഈസ്റ്റ് കല്ലട-23, ചടയമംഗലം-22, ഓച്ചിറ, കൊറ്റങ്കര പ്രദേശങ്ങളില്‍ 21 വീതവും ഏരൂര്‍, വിളക്കുടി എന്നിവിടങ്ങളില്‍ 20 വീതവും ചാത്തന്നൂര്‍-19, അഞ്ചല്‍-18, ഇളമ്പള്ളൂര്‍-17, തഴവ, നെടുവത്തൂര്‍, പന്മന, ശാസ്താംകോട്ട ഭാഗങ്ങളില്‍ 15 വീതവും എഴുകോണ്‍, ക്ലാപ്പന പ്രദേശങ്ങളില്‍ 13 വീതവും പെരിനാട്, കരവാളൂര്‍ ഭാഗങ്ങളില്‍ 12 വീതവും കുളത്തൂപ്പുഴ, പവിത്രേശ്വരം എന്നിവിടങ്ങളില്‍ 11 വീതവും കുലശേഖരപുരം, പൂയപ്പള്ളി ഭാഗങ്ങളില്‍ 10 വീതവും ആദിച്ചനല്ലൂര്‍, ആര്യങ്കാവ്, നിലമേല്‍, പത്തനാപുരം, മേലില, മൈലം പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ഇടമുളയ്ക്കല്‍, കുണ്ടറ ഭാഗങ്ങളില്‍ ഏഴു വീതവും കരീപ്ര, ഉമ്മന്നൂര്‍, തൃക്കരുവ, പട്ടാഴി വടക്കേക്കര, പനയം, പേരയം, പോരുവഴി എന്നിവിടങ്ങളില്‍ ആറു വീതവും തൊടിയൂര്‍, വെളിനല്ലൂര്‍, ശൂരനാട് സൗത്ത് ഭാഗങ്ങളില്‍ അഞ്ചു വീതവും ഇട്ടിവ, ചിതറ, വെട്ടിക്കവല, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ നാലു വീതവും നീണ്ടകര, പൂതക്കുളം, മൈനാഗപ്പള്ളി, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍ ഉള്ളത്.