കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന താത്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയിലെ എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുളളത്.  19,950 രൂപയാണ് പ്രതിമാസ സഞ്ചിത ശമ്പളം.  അപേക്ഷകര്‍ അതത് തസ്തികകളിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലോ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരായിരിക്കണം.  ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.  പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജനന തീയതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തി അപേക്ഷ വെളളക്കടലാസില്‍ തയ്യാറാക്കി അയക്കണം.  പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം.  വിരമിച്ച് കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന.  നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്കോ, 2019 മാര്‍ച്ച് 31 വരെയോ അല്ലെങ്കില്‍ 60 വയസ് പൂര്‍ത്തിയാകുന്നതു വരെയോ ഇവയില്‍ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും.  അപേക്ഷകള്‍ ജൂണ്‍ 20ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും യോഗ്യരായ അപേക്ഷകരെ ഇന്റര്‍വ്യൂ തീയതി നേരിട്ട് അറിയിക്കും.  വിലാസം; ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, കോഴിക്കോട് 673032.