കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.എ. (മലയാളം മീഡിയം) തസ്തികയുടെ (കാറ്റഗറി നമ്പര്‍ : 387/14) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ മെയിന്‍ ലിസ്റ്റ്, സപ്ലിമെന്ററി ലിസ്റ്റ് – ഈഴവ, എസ്.സി, എസ്.റ്റി. വിഭാഗത്തിലെ അഡ്മിറ്റ്‌ചെയ്ത മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും മുസ്ലീം സപ്ലിമെന്ററി ലിസ്റ്റിലെ 100724 വരെയുള്ള (ആകെ 840 പേര്‍) ഉദ്യോഗാര്‍ത്ഥികളക്കായുള്ള ഇന്റര്‍വ്യൂ 12, 13 തിയതികളില്‍ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള തീയതിയിലും സമയത്തും ഇന്റര്‍വ്യൂവിന് ഹാജരാകണം. ശേഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ഇന്റര്‍വ്യൂ തിയതി പിന്നീട് അറിയിക്കും.
