പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍. 387/14) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ശേഷിക്കുന്ന 272 ഉദ്യോഗാര്‍ത്ഥികള്‍ക്ക് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ ആറ്, ഏഴ്, എട്ട്, 12, 13, 20, 21, 22 തിയതികളില്‍ കമ്മീഷന്‍ അഭിമുഖം നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തിവിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222665.
