പാലക്കാട്:   ജില്ലാ പഞ്ചായത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാക്ഷരതാ മിഷന്‍ ബ്ലോക്ക് വികസന വിദ്യാകേന്ദ്രങ്ങള്‍ക്ക് അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വഹിച്ചു. സാക്ഷരതാമിഷന്റെ തുല്യതാ പഠനത്തിനും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനും ഇവ ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ 18 സെന്ററുകളിലേക്കാണ് കമ്പ്യൂട്ടറുകള്‍ അനുവദിച്ചത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ ചാമുണ്ണി അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം സഫ്ദര്‍ ഷെരീഫ്, സെക്രട്ടറി അനില്‍കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ജില്ലാ സാക്ഷരതാ സമിതി അംഗം വിജയന്‍ മാസ്റ്റര്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ പാര്‍വതി, വികസന വിദ്യാകേന്ദ്രം പ്രേരക്മാരായ ആര്‍. സന്തോഷ്, കലാദേവി, രമ, ഗീത എന്നിവര്‍ പങ്കെടുത്തു.