അന്തർദേശീയ യോഗാദിനത്തിൽ എസ്.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 11ന് ദേശീയ വെബിനാർ സംഘടിപ്പിക്കും. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദിന്റെ അധ്യക്ഷതയിൽ ചേരുന്ന വെബിനാറിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാൾ ഡോ.ജി. കിഷോർ, തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ പ്രൊഫസർ ഡോ. ജയൻ ദാമോദരൻ, സീനിയർ ഇന്ത്യൻ യോഗാ ടീം പരിശീലകനും ഏഷ്യൻ യോഗാ റഫറിയുമായ ജെ.എസ്. ഗോപൻ തുടങ്ങിയവർ പങ്കെടുക്കും.