പാലക്കാട്‌: കോട്ടായി ഗ്രാമ പഞ്ചായത്തിലെ പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം പി.പി സുമോദ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ എസ്.സി ഫണ്ട് ഉപയോഗിച്ച് 43 വിദ്യാർഥികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്.
12 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. വാർഡ് അംഗങ്ങൾ മുഖേന അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി പട്ടിക തയ്യാറാക്കിയാണ് ലാപ്ടോപ്പ് വിതരണം നടത്തിയത്.കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് അധ്യക്ഷനായി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ ദേവദാസ് മുഖ്യാതിഥിയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ. അഭിലാഷ്, കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്ത് അംഗം കെ. കുഞ്ഞിലക്ഷ്മി, കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആർ അനിത, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ മാർ, മറ്റു വാർഡ് അംഗങ്ങൾ പങ്കെടുത്തു.