പാലക്കാട്‌: കോവിഡ് പശ്ചാത്തലത്തില് പഞ്ചായത്ത്, പോലീസ്, ആരോഗ്യവിഭാഗം, വ്യാപാരികള് എന്നിവരുടെ സംയുക്ത യോഗ തീരുമാനപ്രകാരം മരുതറോഡ് പഞ്ചായത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
നിയന്ത്രണങ്ങള് ഇപ്രകാരം:
* അവശ്യ വസ്തുക്കള് വില്ക്കുന്ന വ്യാപാരസ്ഥാപനങ്ങള് ദിവസവും ഉച്ചയ്ക്ക് രണ്ട് വരെയും മറ്റ് വ്യാപാര സ്ഥാപനങ്ങള് വെള്ളിയാഴ്ചകളില് മാത്രവും തുറന്നു പ്രവര്ത്തിക്കാവൂ.
* ശനി, ഞായര് ദിവസങ്ങളില് സമ്പൂര്ണ്ണ ലോക്ക്ഡൗണിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും പൂര്ണമായും അടച്ചിടണം.
* പഞ്ചായത്ത്, പോലീസ്, ആരോഗ്യവകുപ്പ് എന്നിവര് ചേര്ന്ന് സംയുക്ത പരിശോധനകള് നടത്തി അനാവശ്യ യാത്രകള് കര്ശനമായി നിയന്ത്രിക്കുകയും നിര്ദേശങ്ങള് ലംഘിക്കുന്നവര്ക്കെതിരെ പിഴയും ചുമത്തുന്നതാണ്.