പാലക്കാട്‌: ആലത്തൂര് നിയോജക മണ്ഡലം സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയായ നന്മ ചാരിറ്റബിള് ട്രസ്റ്റ് ഓഫ് ഇന്ത്യ പള്സ് ഓക്സിമീറ്റര് ചാലഞ്ചിലൂടെ സമാഹരിച്ച 440 പള്സ് ഓക്സി മീറ്ററുകള് വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ.ഡി പ്രസേനന് എം.എല്.എ നിര്വഹിച്ചു. കിഴക്കഞ്ചേരി, മേലാര്കോട്, എരിമയൂര്, ആലത്തൂര്, കുഴല്മന്ദം, തേങ്കുറിശ്ശി പഞ്ചായത്തുകളിലാണ് ആദ്യഘട്ട വിതരണം നടത്തിയത്. നവ മാധ്യമങ്ങളിലൂടെ എം.എല്.എയുടെ നേതൃത്വത്തില് നടത്തിയ അഭ്യര്ത്ഥനയെ തുടര്ന്ന് ലഭിച്ച തുക ഉപയോഗിച്ചാണ് പള്സ് ഓക്സി മീറ്ററുകള് വാങ്ങിയത്.
കിഴക്കഞ്ചേരിയില് നടന്ന പരിപാടിയില് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ മാധവന് പള്സ് ഓക്സിമീറ്ററുകള് കെ.ഡി പ്രസേനന് എം.എല്.എയില് നിന്നും ഏറ്റുവാങ്ങി. കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്, ഹെല്ത്ത് ഇന്സ്പെക്ടര് ലോബോ, നന്മ സി.ഇ.ഒ എന്. ബാലസുബ്രമണ്യന്, എസ്. രാധാകൃഷ്ണന്, സി. സുദേവന്, പി. എന്. രവീന്ദ്രന്, എം.തങ്കപ്പന് എന്നിവര് പങ്കെടുത്തു.