പാലക്കാട്: കുഴല്മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകള്ക്കായി കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കാവശ്യമായ ഉപകരണങ്ങള് വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സാമഗ്രികള് വാങ്ങി നല്കിയത്.
പി.പി.ഇ കിറ്റ്, എന് 95 മാസ്‌ക്, ട്രിപ്പിള് ലെയര് മാസ്‌ക്, ഫെയ്സ് ഷീല്ഡ്, ഏപ്രണ്, എക്സാമിനേഷന് ഗ്ലൗസ്, സ്റ്റെറൈല് ഗ്ലൗസ്, സാനിറ്റൈസര്, ഓക്സിജന് മാസ്‌ക്, പള്സ് ഓക്സിമീറ്റര്, ആന്റിജന് കിറ്റ്, ഹെയര് ക്യാപ്പ്, ഹാന്ഡ് വാഷ് എന്നിവയാണ് കുഴല്മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുഴല്മന്ദം, കോട്ടായി, മാത്തൂര്, പെരിങ്ങോട്ടുകുറിശ്ശി, തേങ്കുറിശ്ശി, കുത്തന്നൂര്, കണ്ണാടി ഗ്രാമപഞ്ചായത്തുകള്ക്ക് വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്തുകള്ക്ക് കീഴിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങള്, വീടുകളില് നിരീക്ഷണത്തില് കഴിയുന്ന രോഗികള്, ആരോഗ്യ പ്രവര്ത്തകര് എന്നിവര്ക്ക് പ്രതിരോധ സാമഗ്രികള് വിതരണം ചെയ്യും. കുഴല്മന്ദം കമ്മ്യൂണിറ്റി ഹെല്ത്ത് സെന്ററില് കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് നടത്തിയ വിതരണോദ്ഘാടനം കുഴല്മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ ദേവദാസ് നിര്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര് പങ്കെടുത്തു