ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച(ജൂൺ 19) 796 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.1376 പേർ രോഗമുക്തരായി. 8.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 791 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 182301 പേർ രോഗമുക്തരായി. 9475 പേർ ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണം കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചു.

242 പേർ കോവിഡ് ആശുപത്രികളിലും 1639 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6358 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 235 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 1376 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2043 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 27295 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 8860 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.