കാസർഗോഡ്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്ക് കൗണ്‍സിലര്‍, സോഫ്റ്റ് സ്‌കില്‍ ട്രയിനര്‍, ബിഡിഎം തസ്തികകളിലേക്ക് 35 വയസ് പൂര്‍ത്തിയാകാത്ത ബിരുദാനന്തര ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൗണ്‍സിലര്‍ ഒഴിവിലേക്ക് എംഎസ്ഡബ്ല്യു യോഗ്യതയുളളവര്‍ക്കും മറ്റു ഒഴിവുകള്‍ക്ക് പ്രവൃത്തി പരിചയമുളളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുളളവര്‍ ഈ മാസം 11 ന് രാവിലെ 10 ന് ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. ഫോണ്‍ 9746727707.
